ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു; കൊലപാതകികളെ തേടി പൊലീസ് കേരളത്തിലേക്ക് ?
ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
കോടനാട്ടിലെ ജയലളിതയുടെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്. സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂറാണ് കൊല്ലപ്പെട്ടത്. അതേസമയം ഡ്യൂട്ടിയിലുള്ള മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
തൊട്ടടുത്ത തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ഓം ബഹദൂറിനെയും കിശോർ ബഹദൂറിനെയും കണ്ടത്. അപരിചിതരായ ഒരു സംഘം ആളുകൾ ബംഗ്ലാവ് ആക്രമിച്ചതിനെ തുടർന്നാണ് സുരക്ഷാ ജീവനക്കാരൻ മരണപ്പെട്ടതെന്നും ഇവര്‍ ബംഗ്ലാവ് തകർത്ത് വിലപ്പെട്ട വസ്തുക്കളും മറ്റ് ചില രേഖകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റ കിശോർ ബഹദൂറിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ടു വാഹനങ്ങളിലായി പത്തോളം പേരടങ്ങുന്ന സംഘത്തെ പുലര്‍ച്ചേ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അതേസമയം കേരളത്തിനെയും കർണാടകയെയും ബന്ധപ്പെടുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നല്‍കിയതായി പൊലീസ് സൂപ്രണ്ട് മുരളി രംബ അറിയിച്ചു.