Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയസ് ഗാര്‍ഡന്‍ പ്രേതബംഗ്ലാവോ ?; ജയലളിതയുടെ ആത്മാവ് പ്രതികാര ദാഹിയായി അലയുന്നു - ഭയന്ന് ജീവനക്കാര്‍!

പോയസ് ഗാര്‍ഡന്‍ പ്രേതബംഗ്ലാവോ ?; ജയലളിതയുടെ പ്രേതം പ്രതികാര ദാഹിയായി അലയുന്നു

പോയസ് ഗാര്‍ഡന്‍ പ്രേതബംഗ്ലാവോ ?; ജയലളിതയുടെ ആത്മാവ് പ്രതികാര ദാഹിയായി അലയുന്നു - ഭയന്ന് ജീവനക്കാര്‍!
ചെന്നൈ , വെള്ളി, 5 മെയ് 2017 (15:59 IST)
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനിലും അപ്പോളോ ആശുപത്രിയിലും അലയുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ മുറിയില്‍ നിന്ന് ശബ്ദവും സംസാരവും കേള്‍ക്കാറുണ്ടെന്നും ആത്മാവ് അലഞ്ഞു നടക്കുകയാണെന്നുമാണ് പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്നു.

അപരിചിതര്‍ പോയസ് ഗാര്‍ഡനില്‍ എത്തുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ശബ്ദത്തിലുള്ള സംസാരവും ചിരിയും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. രാത്രികളില്‍ മുറികളില്‍ നിന്ന് വര്‍ത്തമാനം കേള്‍ക്കുന്നുണ്ട്. അവരുടെ ആത്മാവ് വേദയോടെ ചികിത്സ നടന്ന ആശുപത്രിയിലും വസതിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നും ജോലിക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങളാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. സ്വത്ത് സമ്പാദനക്കേസില്‍  തോഴിയായ ശശികല നടരാജന്‍ ജയിലില്‍ പോയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും മുറിയില്‍ നിന്ന് വലിയ ശബ്ദങ്ങള്‍ കേട്ടു. അപരിചിതര്‍ എത്തുമ്പോഴാണ് ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ പോയസ് ഗാര്‍ഡനില്‍ നടക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് അമ്മയോട് അടുപ്പമുള്ളവര്‍ പറയുന്നത്. മന്നാര്‍ഗുഡി മാഫിയ്‌ക്ക് നേരെയാണ് ജയയുടെ ആത്മാവ് പ്രതികാരം ചെയ്യുന്നതെന്നും ചിലര്‍ പറയുന്നു. ശശികലയുടെ ജയില്‍ വാസവും ദിനകരനെതിരെ വന്ന പൊലീസ് കേസും അതിന്റെ ഭാഗമാണെന്നും ഇവര്‍ വിശ്വസിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍ഭയ കേസില്‍ നാല് പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു