വൃക്ക രോഗവും പ്രമേഹവും; ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്
തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു. വൃക്ക രോഗത്തിനും പ്രമേഹത്തിനുമായുള്ള വിദഗ്ധ ചികിത്സക്കായി ശനിയാഴ്ച രാത്രിയോടെ സിംഗപ്പൂരിലേക്ക് യാത്രതിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.
കടുത്ത പനിയും നിർജലീകരണവും കാരണം വ്യാഴാഴ്ച രാത്രിയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 68കാരിയായ ജയലളിതയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാൻ അവരോട് നിർദേശിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക് പൂച്ചെണ്ട് അയച്ചിരുന്നു. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേക പൂജകളും പ്രാർഥനയുമായി കഴിയുകയാണ് പാർട്ടി പ്രവർത്തകരും അനുയായികളും.