Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയെ ആരുമറിയാതെ രാജ്യത്തിന് പുറത്തെത്തിച്ചു; മരണം സംഭവിച്ചത് അപ്പോളോയില്‍ വച്ചല്ല - പുതിയ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണം സംഭവിച്ചത് അപ്പോളോയില്‍ വച്ചല്ല

ജയലളിതയെ ആരുമറിയാതെ രാജ്യത്തിന് പുറത്തെത്തിച്ചു; മരണം സംഭവിച്ചത് അപ്പോളോയില്‍ വച്ചല്ല - പുതിയ റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ , ചൊവ്വ, 21 ഫെബ്രുവരി 2017 (16:40 IST)
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചത് ലണ്ടനില്‍ വച്ചാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് ലണ്ടനില്‍ നിന്നുള്ള 'റേഡിയന്റ്' എന്ന പത്രം വ്യക്തമാക്കുന്നത്.

പനിയും നിര്‍ജ്ജലീകരണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ചികിത്സ ഫലവത്തല്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് അതീവ രഹസ്യമായി അവരെ ലണ്ടനില്‍ എത്തിച്ചു. യുകെയില്‍ നിന്നുള്ള ഡോക്‍ടര്‍ ചെന്നൈ അപ്പോളോയില്‍ എത്തി എന്ന് പ്രചരിപ്പിച്ചായിരുന്നു അധികൃതര്‍ ചികിത്സ നടത്തിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിത ചെന്നൈ അപ്പോളോയില്‍ ഇല്ലാതിരുന്നതിനാലാണ് സന്ദര്‍ശനം നടത്താന്‍ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് അനുമതി നല്‍കാതിരുന്നത്. വാര്‍ത്ത പുറത്തു പോകാതിരിക്കാനാണ് ഒ പനീര്‍ സെല്‍‌വമടക്കമുള്ളവരെ ആശുപത്രിയില്‍ നിന്ന് മിക്കപ്പോഴും അകറ്റി നിര്‍ത്തിയതെന്നും പത്രം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിക്കെതിരായ ആക്രമണം; പ്രതി ദൈവമാണെങ്കിലും പിടി കൂടുമെന്ന് മന്ത്രി എകെ ബാലന്‍