Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയുടെ ആരോഗ്യ നില: ശബരിമലയിൽ നിരീക്ഷണം ശക്തം - അതിർത്തി ജില്ലകളിൽ സുരക്ഷ ശക്തമായി

അമ്മയുടെ വാർത്ത സന്നിധാനത്തെത്തി - ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി

ജയലളിതയുടെ ആരോഗ്യ നില: ശബരിമലയിൽ നിരീക്ഷണം ശക്തം - അതിർത്തി ജില്ലകളിൽ സുരക്ഷ ശക്തമായി
ചെന്നൈ , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (02:07 IST)
ഹൃദയാഘാതംമൂലം ആരോഗ്യ നില വീണ്ടും ഗുരുതരമായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നതിന് പിന്നാലെ കേരളത്തിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
 
തമിഴ്നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ശബരിമലയിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ സുരക്ഷ കർശനമാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ അധികൃതർക്കും ഡിജിപി നിർദേശം നൽകി. 
 
അതേസമയം, അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയെ പരിശോധിക്കാൻ ഡൽഹി എയിംസിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തി. ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുമയി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം. 
 
ജയയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരും പ്രാർഥിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർഥിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം; ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ