Webdunia - Bharat's app for daily news and videos

Install App

അമ്മ എല്ലാം അറിയുന്നുണ്ട്, പത്രം വായിക്കുന്നുമുണ്ട്; ഉ‌ടൻ ആരോഗ്യവതിയായി തിരികെയെത്തും

ജയലളിത ഉടൻ തിരികെയെത്തും, ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ട്

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:00 IST)
ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ആരോഗ്യവതിയായി ഉടൻ തിരികെയെത്തുമെന്ന് റിപ്പോർട്ടുക‌ൾ. ജീവിതത്തിലേക്ക് തിരികെ വരുന്ന ജയലളിത പത്രങ്ങൾ വായിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു. ആരോഗ്യവതിയായി ഉടൻ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പാർട്ടി വാക്താവ് സി ആർ സരസ്വതിയാണ് ഇക്കാര്യം പറഞ്ഞത്.
 
സുപ്രധാന വകുപ്പുകൾ ധനമ്ന്ത്രി ഒ പനീർ‌സെൽവത്തിനു കൈമാറുന്നതിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷത്തിനു മറുപടിയായിട്ടാണ് സരസ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിമുറിയിൽ എല്ലാവരെയും കയറാൻ അനുവദിക്കില്ല. അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും പാർട്ടി വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇപ്പോൾ അബോധാവസ്ഥയിൽ അല്ല ഉള്ളതെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ജയലാളിത തന്റെ പ്രധാനപ്പെട്ട വകുപ്പുകൾ പനീർശെ‌ൽവത്തെ എൽപ്പിക്കാൻ എങ്ങനെയാണ് സമ്മതിച്ചത്ന്ന് ഗവർണർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണാൻ ആർക്കും അനുവാദമില്ലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ വകുപ്പുകൾ പനീർസെൽവത്തിനു കൈമാറിയെന്ന രാജ്ഭവനിൽ നിന്നുള്ള ഉത്തരവു വലിയ അദ്ഭുതമാണെന്നു കരുണാനിധി പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments