ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബാംഗം; ഹൈക്കോടതിയിൽ ഹർജി നൽകി
						
		
						
				
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം.
			
		          
	  
	
		
										
								
																	മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ ജയലളിതയയുടെ കുടുംബാംഗം. ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാറാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ഈ സിനിമയോടൊപ്പം ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന് ഗൗതം മേനോന് നിര്‍മിക്കാനിരുന്ന വെബ്സീരീസിനെതിരെയും ആണ് ഹർജി.
	 
	ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് എഎല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.