ജയലളിതയുടെ സാഹചര്യം ഏറ്റവും മോശം, ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്‌തു, ഇനി ഒന്നും ചെയ്യാനില്ലെന്ന് റിച്ചാർഡ് ബെയ്‍ലി - പ്രതീക്ഷകള്‍ അവസാനിക്കുന്നു
ജയലളിതയുടെ നില ഗുരുതരമെന്ന് റിച്ചാർഡ് ബെയ്‍ലി വ്യക്തമാക്കി - പ്രതീക്ഷകള്‍ അവസാനിക്കുന്നു
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലി. ചെയ്യാന്‍ സാധിക്കുന്ന ചികിത്സകള്‍ എല്ലാം നല്‍കി കഴിഞ്ഞു. അവര്‍ ഇപ്പോഴുള്ളത് ഏറ്റവും മോശമായ അവസ്ഥയിലെന്നും അദ്ദേഹം പറഞ്ഞു.
യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അവരുടെ ആരോഗ്യനില ഇതിലും മോശമാകന്‍ സാധ്യത വളരെ കൂടുതലാണ്. അന്താരാഷ്‌ട്ര തരത്തിലുള്ള മികച്ച ചികിത്സകളാണ് അപ്പോളോ ആശുപത്രി നല്‍കിയത്. കൂടുതല്‍ ചികിത്സകള്‍ നല്‍കിയിട്ടും ആരോഗ്യം തീര്‍ത്തും മോശമാകുകയാണെന്നും റിച്ചാർഡ് ബെയ്‍ലി വ്യക്തമാക്കി.
ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് ഉച്ചയ്‌ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.