Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴകത്തെ ആശങ്കയില്‍ നിര്‍ത്തി ജയലളിതയുടെ 74 ദിവസത്തെ ആശുപത്രിജീവിതം

ജയലളിതയുടെ 74 ദിവസത്തെ ആശുപത്രിജീവിതം

തമിഴകത്തെ ആശങ്കയില്‍ നിര്‍ത്തി ജയലളിതയുടെ 74 ദിവസത്തെ ആശുപത്രിജീവിതം
ചെന്നൈ , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (13:04 IST)
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22ആം തിയതിയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷം തമിഴ്നാടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്. ജയലളിത സുഖം പ്രാപിച്ച് വരുന്നതായും എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ആശുപത്രി വിടാമെന്ന് അധികൃതര്‍ വ്യക്തമാക്കി ദിവസങ്ങള്‍ കഴിയുമ്പോള്‍ ആണ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.
 
തമിഴകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ജയലളിതയുടെ 74 ദിവസത്തെ ആശുപത്രിജീവിതം ഇങ്ങനെയാണ്;
 
സെപ്തംബര്‍ 22 - പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 
സെപ്‌തംബര്‍ 24: മുഖ്യമന്ത്രി സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി വ്യക്തമാക്കി.
 
സെപ്തംബര്‍ 29: ചികിത്സയോട് മികച്ച രീതിയില്‍ ജയലളിത പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണമെന്നും വ്യക്തമാക്കി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍.
 
ഒക്‌ടോബര്‍ 01: ഊഹാപോഹ വാര്‍ത്തകളെ തള്ളിയ എ ഐ എ ഡി എം കെ മുഖ്യമന്ത്രി ആരോഗ്യവതിയാണെന്നും ഭരണപരമായ ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അറിയിച്ചു.
 
ഒക്‌ടോബര്‍ 02: ലണ്ടനില്‍ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍ ഡോ. റിച്ചാര്‍ഡ് ബെലെ ജയലളിതയുടെ ചികിത്സയ്ക്കായി എത്തി.
 
ഒക്‌ടോബര്‍ 06: ഡല്‍ഹി എയിംസില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ വിദഗ്‌ധസംഘം കൂടുതല്‍ ചികിത്സ നല്കുന്നതിനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി.
 
നവംബര്‍ 03: ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍.
 
നവംബര്‍ 13: ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ജയലളിത കത്തില്‍ ഒപ്പു വെച്ചു.
 
നവംബര്‍ 19: ഐ സി യുവിന് പുറത്തേക്ക് ജയലളിതയെ മാറ്റി.
 
ഡിസംബര്‍ 04: ജയലളിത വീട്ടിലേക്ക് എത്രയും പെട്ടെന്ന് പോകുമെന്ന് എഐഎഡിഎംകെ പറഞ്ഞതിനു തൊട്ടുപിന്നാലെ, ജയലളിതയ്ക്ക് ഹൃദയാഘാതം വന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് പുതിയെ മെഡിക്കല്‍ ബുള്ളറ്റ്; ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെ