ചെന്നൈയിൽ വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; മറീനയില്‍ നിരോധനാജ്ഞ
ചെന്നൈയിൽ വീണ്ടും പ്രക്ഷോഭത്തിന് സാധ്യതയെന്ന് സൂചന
Publish Date: Sun, 29 Jan 2017 (12:56 IST)
Updated Date: Sun, 29 Jan 2017 (12:58 IST)
ചെന്നൈയില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ സിറ്റി പൊലീസ് കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മറീന ബീച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ സർക്കാറിൽ നിന്ന് അനുകൂല തീരുമാനമാണ് ഉണ്ടായത്. എങ്കിലും വീണ്ടും പ്രക്ഷോഭം തുടങ്ങാൻ ദേശവിരുദ്ധ ശക്തികൾ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ നടപടി. വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ട്. തുടര്‍ന്നാണ് മാറീനയില്‍ പ്രവേശിക്കുന്നതിന്‍ വിലക്ക് പ്രഖ്യാപിച്ചതെന്ന് പൊലീസ് കമീഷണർ എസ്. ജോർജ് വിശദീകരിച്ചു.