Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെസ്‌നയെ കാണാതായി ആറുമാസം തികഞ്ഞിട്ടും ഉത്തരമില്ലാതെ പൊലീസ്

ജെസ്‌നയെ കാണാതായി ആറുമാസം തികഞ്ഞിട്ടും ഉത്തരമില്ലാതെ പൊലീസ്
, ശനി, 22 സെപ്‌റ്റംബര്‍ 2018 (18:34 IST)
ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്ന് ആറുമാസം തികയുകയാണ്. കഴിഞ്ഞ മാർച്ച് 22നാ‍ണ് വീട്ടിൽ നിന്നും ബന്ധു വീട്ടിലേക്കുപോയ ജസ്നയെ വഴിമധ്യേ കാണാതവുന്നത്. ജെസ്നയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും സുഹൃക്കളെ കേന്ദ്രീകരിച്ചു പൊലീസ്  അന്വേഷണം നടത്തിയിരുന്നെങ്കിലും. അന്വേഷണം ഇപ്പോൾ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.
 
ജസ്‌നയെ കാണാതാ‍വുന്നതിനു മുൻപ്. ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ജസ്‌ന നിരന്തരം വിളിച്ചിരുന്നു. ഈ സുഹൃത്തിന്റെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മുണ്ടക്കയം ബസ്റ്റാൻഡിനു സമീപത്തെ കടയുടെ മുൻപിലൂടെ കാണാതാവുന്ന ദിവസം ജസ്‌ന പോകുന്നതിന്റെ  സി സി ടി വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നു ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല.  
 
പലയിടങ്ങളിലായി ജെസ്‌നയെ കണ്ടതായുള്ള വിവരത്തെ തുടർന്ന്. അവിടങ്ങളിലെത്തി പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. ജസ്‌നക്ക മറ്റൊരു മൊബൈൽ നമ്പർ ഉള്ളതായി അനുമനത്തിൽ എത്തിയതിനെ തുടർന്ന് ഈ നമ്പർ കേന്ദ്രീകരിച്ച്  അന്വേഷണം നടത്തിയെങ്കിലും കേസിൽ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. 
 
ഡി വൈ എസ്‍‍ പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നാണ് ജെസ്നയുടെ ബന്ധുക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍