Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും
ന്യൂഡല്‍ഹി , തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (14:05 IST)
വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനത്തോളമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിനു ശേഷം ഇത് മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ വിമാനയാത്ര നിരക്കുകളിലെ വര്‍ധനയ്ക്ക് സാഹചര്യമൊരുങ്ങുകയും ചെയ്തു.
 
ഇതോടെ 3000 രൂപയുടെ വ്യത്യാസമാണ് വിമാന ഇന്ധന നിരക്കില്‍ അനുഭവപ്പെടുക. ഡല്‍ഹിയില്‍ നേരത്തെ കിലോ ലിറ്ററിന് 50,020 രൂപയായിരുന്ന ഇന്ധനവില പുതുക്കിയതോടെ 53,045 രൂപയായി ഉയരുകയും ചെയ്തു. ഗ്യാസ് സിലണ്ടര്‍ വില വര്‍ധനയ്ക്ക് പിന്നാലെയാണ് വിമാന ഇന്ധനവിലയിലും കേന്ദ്രത്തിന്റെ ഈ പരിഷ്‌കരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിലെ ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ ഭീകരാക്രമണം: രണ്ട് മരണം, നിരവധിപേര്‍ക്ക് പരുക്ക്