50രൂപ കുറഞ്ഞതിന്റെ പേരില്‍ സ്കാന്‍ നിഷേധിച്ച കുഞ്ഞ് മരിച്ചു
50രൂപ കുറഞ്ഞതിന്റെ പേരില്‍ സ്കാന്‍ നിഷേധിച്ച കുഞ്ഞ് മരിച്ചു
മണിക്കൂറുകളോളം ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷം ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവം കേരളത്തെ വേദനിപ്പിച്ചതു പോലെ ജാർഖണ്ഡില്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്ത്. 50രൂപ കുറവുണ്ടെന്ന പേരിൽ സിടി സ്കാൻ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ഒരു വയസുകാരനായ ശ്യാം കുമാറാണ് മരിച്ചത്.
ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. കുട്ടിയുമായി പിതാവ് സന്തോഷ് കുമാര്‍ ലാബില്‍ എത്തിയെങ്കിലും 1350രൂപ ഫീസ് വേണമെന്ന് ലാബ് അധികൃതര്‍ പറഞ്ഞു.
1300 രൂപയേ കൈയില്‍ ഉള്ളുവെന്നും ഉടന്‍ തന്നെ ബാക്കി പണം നല്‍കാമെന്നും സന്തോഷ് കുമാര്‍ പറഞ്ഞുവെങ്കിലും ലാബ് ജീവനക്കാർ അംഗീകരിച്ചില്ല. ലാബ് ജീവനക്കാരോട് അപേക്ഷിച്ചു പറഞ്ഞുവെങ്കിലും അവര്‍ സമ്മതിക്കാതെ വന്നതോടെ സന്തോഷ് കുമാര്‍ സുഹൃത്തിനെ ഫോണില്‍ വിളിക്കുകയും ആശുപത്രിയിലേക്ക് അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് സുഹൃത്ത് പണവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.