Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളം, പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാൻ രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു, തെളിവുമായി രാഹുൽ

പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളം, പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാൻ രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു, തെളിവുമായി രാഹുൽ
, വ്യാഴം, 26 ഡിസം‌ബര്‍ 2019 (15:02 IST)
പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാൻ രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ല എന്ന എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ രാഹുൽ ഗാന്ധി. ആർ‌‌എസ്എസ്സിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണപറയുകയാണ് എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 
 
പൗരത്വ പട്ടികയിൽനിന്നും പുറത്താക്കുന്നവരെ താമസിപ്പിക്കാൻ അസമിൽ നിർമ്മിക്കുന്ന തടങ്കൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ ബിബിസിയുടെ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. നുണ, നുണ, നുണ എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ ട്വീറ്റ് 
 
ഡൽഹിയിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവന. 'അർബൻ നക്സലുകളായ ചില നേതാക്കളും. കൊൺഗ്രസും ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങൾ ഉമ്മ്ട് എന്ന അപവാദ പ്രചരങ്ങൾ നടത്തുകയാണ്.  ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങൾ ഇല്ല. രാജ്യത്തെ മുസ്‌ലിങ്ങളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയുമില്ല' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. 
 
ദേശവ്യാപകകമായി എൻആർസി കൊണ്ടുവരുമെന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മുൻ പ്രസംഗങ്ങളും, തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കരുകൾക്ക് അയച്ച സർക്കുലറുകളുമായും പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എൻപിആർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ല,കമൽ വർഗീയവാദി'- വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ