‘നിന്നെ വെടിവച്ചു കൊല്ലും’; ജിഗ്നേഷ് മേവാനിക്ക് വധഭീഷണി
‘നിന്നെ വെടിവച്ചു കൊല്ലും’; ജിഗ്നേഷ് മേവാനിക്ക് വധഭീഷണി
ഗുജറാത്ത് എംഎല്‍എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നുമാണ് മേവാനിക്ക് വധഭീഷണി ലഭിച്ചത്. വെടിവച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. ജിഗ്നേഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജിഗ്നേഷിന്റെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിനാണ് കോള്‍ ലഭിച്ചതെന്നും, കൗശിക് തന്നെ വിളിച്ച് കാര്യം അറിയിച്ചുവെന്നും മേവാനി പറഞ്ഞു.
അതേസമയം, വധഭീഷണി സംബന്ധിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയോ എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.