Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല; ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല; ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

jignesh mevani
ജയ്പുര്‍ , തിങ്കള്‍, 16 ഏപ്രില്‍ 2018 (09:00 IST)
ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. രാജസ്ഥാനിലെ നാഗോറില്‍ റാലി സംഘടിപ്പിക്കാൻ എത്തിയപ്പോഴാണ് രണ്ട് മണിക്കൂറോളം മേവാനിയെ പൊലീസ് തടഞ്ഞത്. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 15മുതല്‍ 30വരെ ജയ്പൂരില്‍ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ മേവാനിക്ക് അനുമതി നല്‍കിയിട്ടില്ല. ക്രമസമാധാന നില തകരുമെന്ന ആശങ്കയെ തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കി. നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.

നാഗോർ ജില്ലയിലേക്കുള്ള തന്റെ പ്രവേശനം തടഞ്ഞ പൊലീസ് ജയ്പൂരിൽ യാത്രചെയ്യാൻ പോലും അനുവദിക്കുന്നില്ല. തിരികെ പോകണമെന്ന് വ്യക്തമാക്കിയ പൊലീസ് പത്രസമ്മേളനം വിളിക്കാൻ പോലും അനുവദിക്കുന്നില്ല. എന്നാല്‍ തന്റെ മൗലികാവകാശങ്ങള്‍ തടയപ്പെട്ടുവെന്ന് ജിഗ്‌നേഷ് മേവാനി കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ ബലാത്സംഗത്തിനിരയായേക്കും, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കം’; വെളിപ്പെടുത്തലുമായി കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക