ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍
ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍
കഴിഞ്ഞദിവസം ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍. ഫേസ്‌ബുക്കിലൂടെ ജിഗ്‌നേഷ് മേവാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ ഇടതു സംഘടനകള്‍ക്കൊപ്പം ദളിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോള്‍ ആയിരുന്നു മേവാനിയെ കഴിഞ്ഞദിവസം പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. സാങ്കേതികമായി പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും വീട്ടുതടങ്കലിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താനുള്ളതെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയില്‍ എടുത്തത്.