Select Your Language

Notifications

webdunia
webdunia
webdunia
webdunia

John Brittas: 'എന്റെ രാമന്‍ ഗാന്ധിയുടേതാണ്, നിങ്ങളുടേത് നാഥുറാം'; രാജ്യസഭയില്‍ തീപാറുന്ന പ്രസംഗവുമായി ജോണ്‍ ബ്രിട്ടാസ് (വീഡിയോ)

John Brittas

രേണുക വേണു

, ചൊവ്വ, 6 ഫെബ്രുവരി 2024 (12:35 IST)
John Brittas

John Brittas: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. രാഷ്ട്രീയ പരിപാടികളെ മതപരമായ ചടങ്ങുകള്‍ ആക്കിയും മതപരമായ ചടങ്ങുകളെ രാഷ്ട്രീയ പരിപാടികള്‍ ആക്കിയും കേന്ദ്ര സര്‍ക്കാര്‍ മാറ്റുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു. 
 
' റാം (രാമന്‍) ഞങ്ങളുടേതുമാണ്. പക്ഷേ നിങ്ങളുടെ റാമും ഞങ്ങളുടേതും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിയുടെ റാം ആണ് ഞങ്ങളുടേത്. അനുകമ്പയുടെ, ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ റാം. പക്ഷേ നിങ്ങളുടേത് നാഥുറാം ആണ്,' ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
 


രാജഭരണ കാലത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുകയാണ് ബിജെപി ചെയ്യുന്നത്. 'മിത്രോം' എന്നു വിളിച്ച് പ്രധാനമന്ത്രി എത്തിയാല്‍ അത് വലിയ ദുരന്തത്തിന്റെ തുടക്കമാണ്. നോട്ട് നിരോധന സമയത്ത് നടന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ - ബ്രിട്ടാസ് പരിഹസിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gold Price: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഇടിവ്