Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം

അഭിറാം മനോഹർ
വെള്ളി, 4 ഏപ്രില്‍ 2025 (12:02 IST)
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ നേരിട്ട് കൊമ്പുകോര്‍ത്ത് എം പിമാരായ സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും. എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തെ ബിജെപി ബെഞ്ചുകളില്‍ കാണാമെന്നും ഈ മുന്നയെ മലയാളി തിരിച്ചറിയുമെന്നും ബ്രിട്ടാസ് പറഞ്ഞു. അതേസമയം കേരളത്തില്‍ 800 പേരെ കൊന്നൊടുക്കിയവരാണ് ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു.
 
എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തെ ബിജെപി ബെഞ്ചുകളില്‍ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെ നിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. ഞങ്ങള്‍ നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും ബ്രിട്ടാസ് പറഞ്ഞു.
 
 എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ റീ റിലീസ് ചെയ്യാനുള്ള നട്ടെല്ലുണ്ടോ എന്ന ചോദ്യമാണ് സുരേഷ് ഗോപി ഉന്നയിച്ചത്. കേരളത്തില്‍ ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments