Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

MA Baby

അഭിറാം മനോഹർ

, വെള്ളി, 4 ഏപ്രില്‍ 2025 (11:02 IST)
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മൂന്നാം ദിവസത്തേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങളില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാനാണ് സാധ്യത. അശോക് ധാവ്‌ളെ, എം എ ബേബി എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
 
പിബി കോര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിന് എം എ ബേബിയോടാണ് താത്പര്യം. എന്നാല്‍ കേരള ഘടകം ഈ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം അശോക് ധാവ്‌ളെ അടുത്ത ജനറല്‍ സെക്രട്ടറിയാകണമെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരാണ്.
 
 ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 17 അംഗങ്ങളാണ് പിബിയിലുള്ളത്. പിബിയില്‍ പ്രായപരിധിയിളവ് നല്‍കേണ്ടതില്ലെന്നതാണ് പൊതുവായ ധാരണ. പിണറായി വിജയന് മാത്രം ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. പ്രായപരിധി പരിഗണിക്കുകയാണെങ്കില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍. സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, സൂര്യകാന്ത് മിശ്ര എന്നിവര്‍ പിബിയില്‍ നിന്നും വിരമിക്കും
 
 സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി അറിയപ്പെടുന്ന വൃന്ദാ കാരാട്ട് ജനറല്‍ സെക്രട്ടറിയാകണമെന്ന വികാരമാണ് കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. പുതിയ നേതാക്കള്‍ക്ക് അവസരമൊരുക്കാന്‍ പിബിയില്‍ പ്രായപരിധി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന നേതാവാണ് വൃന്ദാ കാരാട്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'