Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ 5 ജി നടപ്പാക്കരുത്, ഹർജിയുമായി നടി ജൂഹി ചൗള

ഇന്ത്യയിൽ 5 ജി നടപ്പാക്കരുത്, ഹർജിയുമായി നടി ജൂഹി ചൗള
, തിങ്കള്‍, 31 മെയ് 2021 (16:35 IST)
രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കരുതെന്ന് കാണിച്ച് ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും റേഡിയോ ഫ്രീക്വന്‍സി റേഡിയേഷൻ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു.
 
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും ഇത് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ചൂണ്ടികാണിച്ചാണ് ഹർജി.സാങ്കേതിക മുനേറ്റത്തിന് എതിരല്ല. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ കാരണമുണ്ട്. ജൂഹി ചൗള പറഞ്ഞു.
 
5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിർദേശിക്കണമെന്ന് പരാതിയിൽ ജൂഹി ചൗള ആവശ്യപ്പെടുന്നു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങള്‍ നടത്തണമെന്നും ജൂഹി ചൗള പരാതിയിൽ ആവശ്യപ്പെടുന്നു.
 
ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്.കേസിൽ ജൂൺ 2ന് കോടതി വീണ്ടും വാദം കേൾക്കും. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി