Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ 5 ജി കൊണ്ടുവരുന്നതിനെതിരെ ജൂഹി ചൗള കോടതിയില്‍

Juhi Chawla
, തിങ്കള്‍, 31 മെയ് 2021 (14:51 IST)
ഇന്ത്യയില്‍ 5 ജി കൊണ്ടുവരുന്നതിനെതിരെ നടി ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് താരം ഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആധുനിക സാങ്കേതികവിദ്യക്കെതിരെയല്ലെന്നും പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതമാണ് പരിഗണിച്ചതെന്നും ജൂഹി പറഞ്ഞു. 
 
'സാങ്കേതിക മുന്നേറ്റങ്ങള്‍ നടപ്പാക്കുന്നതിന് ഞങ്ങള്‍ എതിരല്ല. നേരെമറിച്ച്, വയര്‍ലെസ് ആശയവിനിമയ മേഖലയടക്കം സാങ്കേതിക ലോകം വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഞങ്ങള്‍ ആസ്വദിക്കുന്നു. എന്നിരുന്നാലും, വയര്‍ലെസ് ഗാഡ്ജറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്ക് സെല്‍ ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ സമൂഹത്തിനു ദോഷം ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണിത്,' ജൂഹിയുടെ ഹര്‍ജിയില്‍ പറയുന്നു 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ മൂന്നാം തരംഗം? മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,000 കുട്ടികളിൽ