ജൂനിയർ എൻടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു
						
		
						
				
ജൂനിയർ എൻടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു
			
		          
	  
	
		
										
								
																	മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും ജൂനിയർ എൻടിആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അദ്ദേഹം തന്നെയാണ് കാർ ഓടിച്ചിരുന്നത്. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. 
 
									
										
								
																	
	 
	നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. തെലുങ്കിലെ തന്നെ മറ്റൊരു പ്രമുഖ നടനായ നന്ദമുരി കല്യാണ്‍ റാമാണ് മറ്റൊരു മകൻ. മറ്റൊരു മകനായ നന്ദമുരി ജാനകീറാം 2014ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു.