Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ട്; വിവാദ പ്രസംഗവുമായി സുരേന്ദ്രൻ രംഗത്ത്

കൊല ചെയ്തിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ട്; വിവാദ പ്രസംഗവുമായി സുരേന്ദ്രൻ രംഗത്ത്
ബംഗ്ലൂരു , വെള്ളി, 24 ഫെബ്രുവരി 2017 (19:19 IST)
വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. സിപിഎമ്മുകാർ രാജ്യത്ത് എവിടെ പോയാലും അവരെ തടയാൻ ബിജെപിക്കാർ ഉണ്ടാകും. അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ രണ്ട് ശതമാനം വോട്ട് ലഭിച്ചിരുന്നപ്പോഴാണ്  സംസ്ഥാനത്ത് ഇതെല്ലാം ചെയ്‌തത്. അടിയും കൊലയും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സിപിഎമ്മുകാരെ രാജ്യത്തിന്റെ എവിടെ വേണേലും തടയാന്‍ ബിജെപിക്കാകുമെന്നും ബംഗ്ലുരുവില്‍ നടന്ന പൊതുയോഗത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബംഗ്ലരൂവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് സുരേന്ദ്രന്റെ  പ്രകോപനപരമായ പ്രസംഗം. അതേസമയം, ചടങ്ങ് നടക്കുന്ന കോര്‍പ്പറേഷന്‍ പരിധിയില്‍ ശനിയാഴ്ച സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിണറായിയെ ബംഗളൂരുവിൽ കാലുകുത്തിക്കില്ലെന്നും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ആര്‍എസ്എസിന്റെ ഭീഷണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തില്‍ പുരട്ടിയാല്‍ മരണം ഉറപ്പ്; കിമ്മിന്റെ അര്‍ധ സഹോദരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മാരകവിഷം ഏതെന്ന് അറിയാമോ ?!