കബാലിക്ക് വെല്ലുവിളിയുമായി തമിഴ് റോക്കേഴ്സ്
കബാലിയുടെ വ്യാജപതിപ്പിറക്കുമെന്ന് തമിഴ് റോക്കേഴ്സ്
സ്റ്റൈൽ മന്നന്റെ കബാലിക്കായി ആരാധകരുടെ കാത്തിരിപ്പുകൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ചിത്രത്തിന് ഭീഷണിയുമായി തമിഴ് റോക്കേഴ്സ്. കബാലിയുടെ വ്യാജപതിപ്പ് പുറത്തിറക്കുമെന്ന വെല്ലുവിളിയുമായാണ് തമിഴ് റോക്കേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇവർ ഭീഷണി മുഴക്കിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നിരുന്നു. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ചില സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സൈറ്റുകളില്‍ നിന്ന് ഇവ പിന്‍വലിക്കുകയും ചെയ്തു.
ചിത്രം ഓൺലൈനിൽ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചിട്ടുണ്ട്. കബാലിയുടെ സെൻസർ കോപ്പി പുറത്തുവന്നാലും അതൊന്നും ചിത്രത്തിന്റെ റിലീസിനെ ബാധിക്കില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡിട്ടിരുന്നു.