Webdunia - Bharat's app for daily news and videos

Install App

'നെരുപ്പ് ഡാ'; കബാലിയുടെ ടീസര്‍ യൂട്യൂബിനെ നിശ്ചലമാക്കി, കാഴ്ച്ചക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ അധികൃതര്‍

യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല

Webdunia
തിങ്കള്‍, 2 മെയ് 2016 (10:53 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മെയ് ഒന്നിന് കൃത്യം പതിനൊന്ന് മണിക്ക് സൂപ്പര്‍സ്‌റ്റാര്‍ രജനി കാന്ത് നായകനാകുന്ന കബാലിയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ യൂട്യൂബും ഞെട്ടി. ഇന്നലെ റിലീസ് ചെയ്ത കബാലിയുടെ ടീസർ  ആദ്യമിനിറ്റുകളില്‍ കണ്ടത് അമ്പതിനായിരത്തിലധികം പേരാണ്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേര്‍ ടീസര്‍  കണ്ടതോടെ യൂട്യൂബിന് കണക്ക് തിട്ടപ്പെടുത്താന്‍ കഴിയാതെ വരുകയായിരുന്നു.

യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ വ്യൂവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ കൂടുതലായി ലൈക്കടിച്ചവരുടെ എണ്ണം. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം. തകര്‍പ്പന്‍ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്.

ടീസര്‍ തുടങ്ങുന്നതു തന്നെ വെള്ളത്താടി വെച്ച് സ്യൂട്ട് ധരിച്ച ഹീറോയുടെ ഇന്‍ട്രൊഡക്ഷന്‍ സീനോടെയാണ്. പശ്ചാത്തലത്തില്‍ 'നെരുപ്പ് ഡാ' എന്ന വരികള്‍ കേള്‍ക്കാം. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കമ്പാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലാണ് ചിത്രീകരണം.

ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്.


വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments