Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളക്കുറിച്ചിയില്‍ വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി

കള്ളക്കുറിച്ചിയില്‍ വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 ജൂലൈ 2024 (12:18 IST)
കള്ളക്കുറിച്ചിയില്‍ വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്ന് ഹര്‍ജി സമര്‍പ്പിച്ച ചെന്നൈ സ്വദേശി എ മുഹമ്മദ് ഗൗസ് ചൂണ്ടിക്കാട്ടി. 
 
വിഷമദ്യ ദുരന്തത്തില്‍ 65 പേരാണ് മരണപ്പെട്ടത്. അനുവദിച്ച തുക കൂടുതലാണെന്നും ഇത് കുറയ്ക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാനും സര്‍ക്കാരിനോട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവന്‍ നിര്‍ദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി