Webdunia - Bharat's app for daily news and videos

Install App

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിൽ കമല്‍ ഹാസനെ തടഞ്ഞു

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (18:11 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും പിന്തുണ അറിയിച്ച് എത്തിയ കമൽ ഹാസനെ തടഞ്ഞ് പൊലീസ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം.
 
വിദ്യാര്‍ഥികള്‍ കാമ്പസിനകത്തുണ്ട്. അവര്‍ക്ക് പിന്തുണയുമായാണ് ഞാനെത്തുന്നത്. വിദ്യാര്‍ഥികളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പോലീസ് പറയുന്നത്. ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും കമൽ ഹാസൻ പറഞ്ഞു.
 
മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്‍ഹാസന്‍. നേരത്തേ, നിയമത്തിനെതിരെ സ്റ്റാലിന്റെ മകൻ ഉദയനിധി പ്രതിഷേധം അറിയിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments