പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റ്, വിശദീകരണവുമായി കമല്‍ഹാസന്‍ രംഗത്ത്
പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റ്, വിശദീകരണവുമായി കമല്‍ഹാസന്‍ രംഗത്ത്
രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. നവംബര്‍ ഏഴിന് തയ്യാറായിരിക്കാന്‍ ആരാധകരോട് പറഞ്ഞത് അന്ന് വലിയൊരു സമ്മേളനം സംഘടിപ്പിക്കുന്നതിനാണ്. ചടങ്ങില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും കമല്‍ വ്യക്തമാക്കി.
കമല്‍ഹാസന്‍ തന്റെ ജന്മദിനമായ നവംബര്‍ ഏഴിന് അദ്ദേഹം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് നിലപാടറിയിച്ച് കമല്‍ രംഗത്തുവന്നത്.
കടമകള്‍ നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വരേണ്ട സമയമായിരിക്കുന്നുവെന്നും, പിറന്നാള്‍ദിനമായ നവംബര്‍ ഏഴിന് ആരാധകരും അഭ്യുതകാംക്ഷികളും കാത്തിരിക്കണമെന്നും ആനന്ദ വികടന്‍ എന്ന തമിഴ് വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അദ്ദേഹം രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.