Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട്ടിലെ കളികൾ ഇനി നടക്കില്ല! ഉലഹനായകൻ കളത്തിലിറങ്ങും?

ആദ്യം എം ജി ആർ, പിന്നെ ജയലളിത; ഇപ്പോൾ കമലഹാസൻ

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (15:53 IST)
ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടിലെ രഷ്ട്രീയം കലങ്ങിമറിഞ്ഞ് കിടക്കുകയാണ്. തമിഴാടിനെ ഭരിക്കാൻ ഉലഹനായകൻ കമലഹാസൻ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകളാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന‌ത്. എംജിആര്‍, ജയലളിത തുടങ്ങിയ സിനിമാമേഖലയില്‍ നിന്നെത്തി തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ അതേ പാതയിലൂടെ നടക്കാനാണ് താര‌വും ശ്രമിക്കു‌ന്നതെന്നാണ് റിപ്പോർട്ട്.
 
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടില്‍ വച്ച് കമലഹാസന്‍ തന്റെ ആരാധകരുമായും ചില അടുത്ത സുഹൃത്തുക്കളുമായും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ താൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ലെന്ന് വ്യക്തമാക്കിയ ഉലഹനായകന്റെ ഈ മാറ്റത്തിന് പിന്നിലെ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. ചര്‍ച്ചയില്‍ ഭൂരിഭാഗം പേരും അദ്ദേഹത്തോട് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തുവത്രേ.
 
രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. അടുത്തിടെ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിരെ കമലഹാസന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെ സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments