Webdunia - Bharat's app for daily news and videos

Install App

കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (18:23 IST)
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമർശത്തിൽ കമല്‍ മാപ്പ് പറയണം. അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ് അതിനാല്‍ താരം ചികിത്സ തേടണമെന്നും ബിജെപി നേതാവ് വിനയ് കത്യാർ പറഞ്ഞു.

അപകീർത്തികരമായ രാഷ്ട്രീയം നല്ലതല്ലെന്ന് കമല്‍‌ഹാസന്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ തമിഴ്നാട് ബിജെപി നേതൃത്വം അപകീർത്തി കേസ് കൊടുക്കുമെന്നും കത്യാർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമലിനെ ല​ഷ്ക​ർ ഇ ​തോ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യി​ദി​നോ​ട് ഉപമിച്ച് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ജിവിഎ​ൽ ന​ര​സിം​ഹ റാ​വു രംഗത്തെത്തി. താരത്തിന്റെ പ്രസ്‌താവന മു​സ്ലിം വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടാ​ണ്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ പാ​ക്കി​സ്ഥാ​നു മേ​ൽ​ക്കൈ ന​ൽ​കു​ക​യാ​ണെ​ന്നും റാ​വു കു​റ്റ​പ്പെ​ടു​ത്തി.

യുവ തലമുറയില്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുവരുന്നുണ്ടെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമാണ് മാതൃക. ആദ്യ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇക്കാലത്ത് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. എവിടെയാണ് ഹിന്ദു തീവ്രവാദി എന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും” - എന്നുമാണ് കമല്‍‌ഹാസന്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

അടുത്ത ലേഖനം
Show comments