Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ കച്ചമുറുക്കി ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ സംസ്ഥാനത്ത്

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ അമിത് ഷാ ഒര്‍ങ്ങുന്നു !

ഗുജറാത്തില്‍ താമര വാടാതിരിക്കാന്‍ കച്ചമുറുക്കി ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ സംസ്ഥാനത്ത്
അഹമ്മദാബാദ് , ബുധന്‍, 1 നവം‌ബര്‍ 2017 (11:50 IST)
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സന്ദര്‍ശനം നടത്തി പരമാവധി വോട്ടുകള്‍ പിടിച്ചേടുക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. 
 
ഈ മാസം നാലിനും, അഞ്ചിനും സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പതു തീയതികളില്‍ വീണ്ടും എത്തും. കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന്റെ പിന്നാലെയാണ് ഇത്.  
 
രാഹുലിന്റെ റാലികൾക്ക് ആളുകൾ കൂടുന്നതും പട്ടേൽ, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിട്ടുതന്നെ ബാധിക്കുമെന്നതിനാൽ ബിജെപി അതീവ ജാഗ്രതയിലാണ്.
 
കച്ചിലെ ഗാന്ധിധാം, മോർബി, സുരേന്ദ്ര നഗർ, ഭാവ്നഗർ, ബൊട്ടാഡ്, ആംറേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണു നാലാം തീയതി ഷാ സന്ദർശനം നടത്തുക. അഞ്ചിന് വൽസദ്, നവ്‌സരി, ദാങ്, പഞ്ച്മഹൽ, ദഹോദ്, സബർകാന്ത, ആരാവല്ലി ജില്ലകളും ഏഴിന് രാജ്കോട്ട്, സൂറത്തിലെ നഗരങ്ങൾ എന്നിവ സന്ദർശിക്കും. സൂറത്തിൽ വജ്ര, വസ്ത്ര വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തലയുടെ യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ‘പടയൊരുക്കം’: കോടിയേരി