Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമലിനെ കാണാൻ രജനീകാന്ത് ആഗ്രഹം പ്രകടിപ്പിച്ചു; സമ്മതിക്കാതെ ഡോക്ടർമാർ

കമലഹാസനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതില്‍ വിഷമിച്ച് രജനീകാന്ത്

കമൽഹാസൻ
ചെന്നൈ , വ്യാഴം, 4 ഓഗസ്റ്റ് 2016 (08:51 IST)
കോണിപ്പടിയില്‍ നിന്നും വീണ് പരുക്കേറ്റ് വിശ്രമിക്കുന്ന ഉറ്റസുഹൃത്തും നടനുമായ കമലഹാസനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതില്‍ വിഷമം അറിയിച്ച് സ്റ്റൈൽമന്നൻ രജനീകാന്ത്. ചെന്നൈയിലെ യൂണിവേഴ്‌സല്‍ സ്റ്റാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കമല്‍ ചികിത്സയിലാണ്.
 
ഓഫീസിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കമലഹാസന്റെ വലതുകാല്‍ ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയകളെ തുടര്‍ന്ന് താരം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും അടുത്തിടെ വീണ്ടും ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചികിത്സയില്‍ കഴിയുന്ന കമലിനെ കാണാന്‍ രജനി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വാങ്ങി. ഇന്‍ഫെക്ഷന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടെന്ന് വെക്കാനാണ് രജനിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിഴക്കമ്പലം പീഡനക്കേസ്: പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും സാത്താൻസേവക്കാർ രക്തമെടുത്തു, കുടിക്കാൻ അശുദ്ധരക്തം നൽകി?