മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം, ഇന്ദിര കൊല്ലപ്പെടാന്‍ കാരണം നിര്‍ബന്ധിത വന്ധ്യംകരണം: കങ്കണ

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (12:41 IST)
ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് താരം ആവശ്യപ്പെട്ടു. 
 
'രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം ഇതിനു നല്‍കണം. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നം ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിര ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിര ഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടയ്ക്കുകയോ അവരില്‍ നിന്ന് പിഴ ഈടാക്കുകയോ വേണം,' കങ്കണ പറഞ്ഞു. 
 
'അമേരിക്കയില്‍ 32 കോടി ജനസംഖ്യയുണ്ട്. എന്നാല്‍, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് സ്ഥലവും വിഭവങ്ങളും കൂടുതലാണ്. ചൈനയില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജനങ്ങളുണ്ടാകും. എന്നാല്‍, അവിടെയും വിഭവങ്ങള്‍ കൂടുതലാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ജനസംഖ്യ നിയന്ത്രണം രാജ്യത്ത് എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്,' കങ്കണ ചോദിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

അടുത്ത ലേഖനം
Show comments