Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് മാറ്റി ജയലളിതയുടെ ബയോപിക് തലൈവി

webdunia

കെ ആര്‍ അനൂപ്

ശനി, 10 ഏപ്രില്‍ 2021 (12:33 IST)
ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണ് ജയലളിതയുടെ ബയോപിക് തലൈവി. ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിനെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണയും അരവിന്ദ് സ്വാമിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെ ട്രെയിലറും ചിത്രത്തിലെ ആദ്യ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
പുതിയ ഡേറ്റ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഒരേ സമയം തമിഴിലും ഹിന്ദിയിലും സിനിമ റിലീസ് ചെയ്യും. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. 
 
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

നായാട്ട്' തീയേറ്ററില്‍ ചെന്ന് കണ്ട് നിമിഷയും ജോജുവും ചാക്കോച്ചനും, ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു