Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനയ്യ കുമാർ രാഹുലുമായി കൂടിക്കാഴ്‌ച്ച നടത്തി, ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചന

കനയ്യ കുമാർ രാഹുലുമായി കൂടിക്കാഴ്‌ച്ച നടത്തി, ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചന
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:50 IST)
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 
 
ശക്തരായ യുവനേതാക്കൾ ഇല്ലാത്ത കോൺഗ്രസിൽ കനയ്യകുമാറിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ദേശീയ തലത്തിൽ സംഘപരിവാറിനെതിരെയുള്ള നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ നേതാവാണ് കനയ്യ കുമാർ. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനാണെന്നാണ് സൂചന. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നത്.
 
ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കനയ്യ ആഗ്രഹിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം വിഷയത്തിൽ കനയ്യകുമാർ ഇതുവരെ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോർട്ടുക‌ളുണ്ട്. 
 
അടുത്ത വർഷം നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ മെവാനിയുടെ വരവ് കോൺഗ്രസിന് സഹായകമാകുമെന്നാണ് പാർട്ടി കരുതുന്നത്.2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു.വഡ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മേവാനിയെ സഹായിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

32 ചാക്ക് പുകയില ഉത്പ്പന്നങ്ങള്‍, 1600 പാക്കറ്റ് ഹാന്‍സ്; മറിച്ചുവിറ്റ് പൊലീസ്, രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍ ! ചോര്‍ത്തിയത് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍