Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

ബിജെപിയുമായി സഖ്യത്തിനില്ല; ജെഡിഎസ് എംഎൽഎമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം ലഭിച്ചു: കുമാരസ്വാമി

ബിജെപിയുമായി സഖ്യത്തിനില്ല; ജെഡിഎസ് എംഎൽഎമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം ലഭിച്ചു: കുമാരസ്വാമി

Karnataka election 2018
ബംഗ്ലരു , ബുധന്‍, 16 മെയ് 2018 (13:07 IST)
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നേതാവ് എച്ച്ഡി കുമാരസ്വാമി.

ബിജെപിയുമായി ജെഡിഎസ് സഖ്യത്തിനില്ല. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു. പണം നല്‍കി സ്വാധീനിക്കാനാണ് ബിജെപി നേതൃത്വം നീക്കം നടത്തുന്നത്. എംഎല്‍എമാര്‍ക്ക് 100 കോടിയോളം രൂപയും മന്ത്രി സ്ഥാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും മാധ്യമങ്ങളുമായി സംസാരിക്കവെ കുമാരസ്വാമി വ്യക്തമാക്കി.

ജെഡിഎസ് എംഎൽഎമാര്‍ ഒപ്പം നില്‍ക്കും. എന്നാല്‍, ഭീഷണിയുടെ സ്വരം ബിജെപി ഉപയോഗിക്കുന്നുണ്ട്. എംഎൽഎമാരെ ചാക്കിടാന്‍ പല തരത്തിലുള്ള നീക്കവും നടക്കുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിനാണ് ഭൂരിപക്ഷമുള്ളത്. കോണ്‍ഗ്രസിന്റെ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അധികാരത്തില്‍ വരുമെന്ന ശുഭ പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയമുള്ള ഗവര്‍ണര്‍ വാജുഭായി വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സര്‍ക്കാര്‍ രൂപികരണത്തിനായി ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ“; വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍