Webdunia - Bharat's app for daily news and videos

Install App

കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു

അഭിറാം മനോഹർ
ശനി, 4 ജനുവരി 2020 (11:48 IST)
മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വനിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടയിൽ ഉത്തർപ്രദേശിൽ വെച്ചാണ് ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കണ്ണൻ ഗോപിനാഥനെ മുംബൈ പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.
 
മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ  നേരത്തെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കാശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജോലിയിൽ നിന്നും രാജി വെച്ചിരുന്നു. രാജ്യത്തിൽ നടക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
 
തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരങ്ങൾ സർക്കാറിനുണ്ടെന്നും എന്നാൽ അവയ്‌ക്കെതിരെ പ്രതികരിക്കാനുഌഅ അവകാശം നിഷേധിക്കാൻ സർക്കാറിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു. 2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ ദാദ്രാ നാഗർ ഹവേലിയിലെ കളക്ടറായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments