Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവത്സരദിനത്തിൽ ഹോങ്കോങിൽ പ്രതിഷേധിച്ചത് 10 ലക്ഷം പേർ

പുതുവത്സരദിനത്തിൽ ഹോങ്കോങിൽ പ്രതിഷേധിച്ചത് 10 ലക്ഷം പേർ

അഭിറാം മനോഹർ

, വ്യാഴം, 2 ജനുവരി 2020 (13:28 IST)
ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരായി പുതുവത്സരദിനത്തിൽ ഹോങ്കോങിൽ പ്രതിഷേധവുമായി 10 ലക്ഷത്തിലേറെ ആളുകൾ. ചൈനയുടെ ആധിപത്യത്തിനെതിരായി ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പ്രക്ഷോഭകർ പുതുവത്സരദിനത്തിൽ സംഘടിപ്പിച്ച റാലി പക്ഷേ പോലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. ഇതോടെ ഹോങ്കോങ് പ്രക്ഷോഭം ഈ വർഷവും സജീവമായി തുടരുമെന്ന് വ്യക്തമായി.
 
അധികൃതരുടെ അനുമതിയോടെ നടത്തിയ റാലി  കഴിഞ്ഞ 7 മാസമായി നടത്തിവരുന്ന പ്രതിഷേധപ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. പക്ഷേ സമാധാനപരമായി തുടങ്ങിയ റാലി ഏതാനും മണിക്കൂറിനുള്ളിൽ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോൾ പിടിക്കാനായത് ഭാഗ്യം, 3 പേരെ കൂടി കൊല്ലാനായിരുന്നു ജോളിയുടെ പ്ലാൻ; വെളിപ്പെടുത്തലുമായി എസ് പി, കെ. ജി സൈമണ്‍