Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍ മാറ്റിവെച്ച് ഒരു മണിക്കൂര്‍ കുട്ടികളെ ഗ്രൗണ്ടില്‍ കളിക്കാന്‍ വിടണം; ഫിറ്റ്‌നസിനെകുറിച്ച് ബോധവത്കരിക്കേണ്ട കാര്യമില്ലെന്ന് കപില്‍ദേവ്

Kapil Dev about Fitness

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 4 ഡിസം‌ബര്‍ 2022 (17:06 IST)
ഫോണ്‍ മാറ്റിവെച്ച് ഒരു മണിക്കൂര്‍ കുട്ടികളെ ഗ്രൗണ്ടില്‍ കളിക്കാന്‍ വിടണമെന്ന് ക്രിക്കറ്റ് താരം കപില്‍ദേവ്. ടൈപ്പ് ടു പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ആളുകള്‍ ഫിറ്റ്‌നസിനായി ചെലവഴിക്കണമെന്ന് താരം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
ശരീരത്തിനു വേണ്ടി ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഇത് മനസ്സിലാക്കാനുള്ള ബോധമുണ്ട്. പറഞ്ഞു ചെയ്യിപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ എല്ലായിടത്തും പോയി പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്; തെളിവുണ്ടെന്ന് ശശിതരൂര്‍