Webdunia - Bharat's app for daily news and videos

Install App

ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ് ഉണ്ടാകില്ല, വിഷം തുപ്പി വീണ്ടും കപിൽ മിശ്ര

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2020 (10:26 IST)
വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ വീണ്ടും വിവാദപരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി മിശ്ര ട്വിറ്ററിൽ പ്രതികരിച്ചു. ജാഫ്രാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകാൻ അനുവദിക്കരുതെന്ന് ഡൽഹി സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ കപിൽ മിശ്ര പറഞ്ഞിരുന്നു.
 
ഷഹീൻബാഗ് മാതൃകയിൽ ജാഫ്രാബാദിൽ പൗരത്വനിയമഭേദഗതിക്കെതിരെ ശനിയാഴ്ച്ചയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതാണ് പിന്നീട് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്.
 
 
അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് കപിൽ മിശ്ര രംഗത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments