Webdunia - Bharat's app for daily news and videos

Install App

Kargil Vijay Diwas: ആണവായുധശേഷി സ്വന്തമാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ യുദ്ധം, പാക് ചതിയെ തകർത്തെറിഞ്ഞ കാർഗിൽ വിജയം

Webdunia
ബുധന്‍, 26 ജൂലൈ 2023 (14:09 IST)
കശ്മീരിലെ കാര്‍ഗിലില്‍ മെയ് മുതല്‍ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം എന്നറിയപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥനും തത്വത്തില്‍ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ പട്ടാളക്കാരും തീവ്രവാദികളും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരാണമായത്.
 
ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ചതിന് ശെഷം നടന്ന ആദ്യ യുദ്ധമെന്ന നിലയില്‍ ലോകമെങ്ങും ആശങ്ക സൃഷ്ടിച്ച യുദ്ധമായിരുന്നു ഇത്. ഇന്ത്യ തങ്ങളുടെ സുരക്ഷയ്ക്കും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ക്കും പണം ചിലവിടാന്‍ ഈ യുദ്ധം കാരണമായി.പാകിസ്ഥാനില്‍ പട്ടാളം ഭരണം പിടിച്ചെടുക്കുന്നതിനും കാര്‍ഗില്‍ യുദ്ധം കാരണമായി.
 
ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇന്നത്തെ പോലെ തന്നെ പണ്ടും സജീവമായിരുന്നു. ഇരുരാജ്യങ്ങളും അണുപരീക്ഷണങ്ങള്‍ നടത്തി ആണവശക്തി കൂടി ആയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂസ്ഖമായി. 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ കരസേന,അര്‍ദ്ധസൈനിക സേന എന്നിവയെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു.
 
ഇന്ത്യന്‍ സൈന്യത്തെ സിയാച്ചിനില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കുകയും അത് വഴി ലോകശ്രദ്ധ കൊണ്ടുവന്ന് കശ്മീര്‍ മേഖല സ്വന്തമാക്കുകയുമായിരുന്നു പാക് ലക്ഷ്യം.ആദ്യമായി ഇന്ത്യന്‍ പ്രദേശത്തെ ഉന്നത താവളങ്ങള്‍ രഹസ്യമായി പിടിച്ചെടുക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. തണുപ്പ് കാലത്ത് 50 ഡിഗ്രി വരെ പോകുന്ന കാലവസ്ഥയില്‍ ശൈത്യകാലത്തിന് ശേഷം വസന്തകാലത്താണ് ഇവിടെ സൈന്യം തിരികെയെത്താറുള്ളത്.
 
1999ല്‍ പാകിസ്ഥാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് മുന്‍പ് തന്നെ ഈ താവളങ്ങളില്‍ എത്തുകയും മെയ് തുടക്കത്തോടെ 130ഓളം വരുന്ന കാവല്‍താവളങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തു. ഈ സമയം സൈന്യവിന്യാസം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ സൈന്യം ഈ നുഴഞ്ഞുകയറ്റത്തെ പറ്റി അറിഞ്ഞതുമില്ല. പിന്നീട് ഈ മേഖലയില്‍ റോന്ത് ചുറ്റാനിറങ്ങിയ ഒരു ഇന്ത്യന്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായതോടെയാണ് അധിനിവേശത്തെ പറ്റി വിവരം ലഭിച്ചത്.
 
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇന്ത്യ കരുതിയതെങ്കിലും ഭൂപ്രകൃതിയും കാലാവസ്ഥയും വലിയ തടസം സൃഷ്ടിച്ചു. ഓപ്പറേഷന്‍ വിജയ് എന്നായിരുന്നു ഈ നീക്കത്തിന് ഇന്ത്യ നല്‍കിയ പേര്. 5000ത്തോളം വരുന്ന പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ 30,000 ത്തിന് അടുത്ത് വരുന്ന ഇന്ത്യന്‍ സൈനികര്‍ വിന്യസിക്കപ്പെട്ടു.
 
ഉയരം കൂടിയ പ്രദേശങ്ങളായതിനാല്‍ മേഖലയിലേക്ക് ചരക്ക് നീക്കം നടത്താന്‍ ദേശീയപാത മാത്രമായിരുന്നു വഴിയായുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി ഈ ദേശീയപാത തകര്‍ത്തതോടെ ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ ദുഷ്‌കരമായി. ഇതിനിടെ പാകിസ്ഥാന്റെ പങ്കിനെ പറ്റിയുള്ള രേഖകള്‍ പുറത്തുവന്നു.
 
ജൂണ്‍ ആദ്യവാരത്തോട് കൂടി ഇന്ത്യ സുപ്രധാനമായ കേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ചു. ജൂണ്‍ 29ഓടെ ടൈഗര്‍ ഹില്ലിനടുത്തുള്ള സുപ്രധാന പോയിന്റുകള്‍ കൈവശപ്പെടുത്താന്‍ സാധിച്ചെങ്കിലും ജൂലൈ നാലിനാണ് ടൈഗര്‍ ഹില്‍ കൈവശപ്പെടുത്താന്‍ ഇന്ത്യക്കായത്. 5,500 മീറ്റര്‍ ഉയരത്തില്‍ വരെ പല അക്രമണങ്ങളും നടന്നു. താപനില ഈ സമയം 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതും ഇന്ത്യയുടെ മുന്നേറ്റത്തീന് തടസം സൃഷ്ടിച്ചു. പാക് നിയന്ത്രണരേഖ ലംഘിച്ചാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണ ശൃംഖല തകര്‍ക്കാന്‍ കഴിയുമെങ്കിലും നിയന്ത്രണരേഖ ലംഘിക്കുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്നതും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര പിന്തുണ നഷ്ടമാകാന്‍ കാരണമാകും എന്നതിനാല്‍ ആ പദ്ധതി ഒഴിവാക്കപ്പെട്ടു.
 
ഇതിനിടെ പാകിസ്ഥാന്‍ കരസേന രഹസ്യമായി ഇന്ത്യക്കെതിരെ ആണവായുധം നടത്താന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്തകളും പുറത്തുവന്നു. ജൂലൈ നാലോട് കൂടി പാകിസ്ഥാന്‍ പിന്തുണയുള്ളവരെ പിന്‍വലിക്കാമെന്ന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മതിച്ചു. ഇതിനെ ചില തീവ്രവാദികള്‍ എതിര്‍ത്തു. അവര്‍ക്കെതിരെ ഇന്ത്യന്‍ കരസേന അവസാന ആക്രമണം നടത്തുകയും ജൂലൈ 26ന് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഈ ദിവസം ഇന്ത്യയുടെ കാര്‍ഗില്‍ വിജയദിവസം എന്നറിയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments