കർണാടകത്തിൽ വിശ്വാസം നേടി യെഡിയൂരപ്പ, മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടായേക്കും

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (12:10 IST)
കർണാടകത്തിൽ എറെനാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് യെഡിയൂരപ്പ സർക്കാർ സഭയിൽ വിശ്വാസം ഉറപ്പിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ ശബ്ദവോട്ടിലൂടെ നിയമസഭ പാസാക്കി. പതിനേഴ് വിമത എം‌ എൽഎമാർ അയോഗ്യരായതോടെ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106പേരുടെ പിന്തുണ ഉറപ്പുവരുത്താൻ ബിജെപിക്കായി.   
 
ഇനി ആറുമാസകാലത്തേക്ക് യെഡിയൂരപ്പ സർക്കാരിന് വെല്ലുവിളികൾ ഒന്നും നേരിടേണ്ടി വരില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. ധനകാര്യ ബില്ലിന് ശേഷം രാജി വക്കുമെന്നുമാണ് സ്പീക്കർ കെ ആർ രമേഷ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്പീക്കറെ മാറ്റുന്നതിനായി ബിജെപി നിയമസഭയിൽ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
സഭയിൽ പ്രതിപക്ഷ സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായേക്കും. ഇക്കാര്യത്തിൽ ജെഡിഎസുമായി ധാരണയിലെത്തിയതായാണ് വിവരം. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജി കോടതി ഉടൻ പരിഗണിച്ചേക്കും വ്യാഴാഴ്ചയാണ് 13 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

അടുത്ത ലേഖനം
Show comments