ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു
ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു
Publish Date: Tue, 15 May 2018 (10:45 IST)
Updated Date: Tue, 15 May 2018 (10:48 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ജെഡിഎസ് സ്ഥാനാർഥിയാണ് ഇവിടെ ജയമറിഞ്ഞത്.
187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 62, ബിജെപി 113, ജെ ഡി എസ് 44 , മറ്റുള്ളവര്‍ 2 - എന്നിങ്ങനെയാണ് കര്‍ണാടകയിലെ ഫലം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനം ബിജെപി ഭരിക്കുമെന്ന് സൂചന. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷത്തിലേക്ക് എത്തി. ബാംഗ്ലൂര്‍ നഗരത്തിലും തീരദേശ മേഖലയിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്‌ചവച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നോട്ട് പോകുകയാണ്.