ബി ജെ പിക്ക് കേവലഭൂരിപക്ഷം‍‍; ലീഡ് നിലയില്‍ ബിജെപിക്ക് 121; കോണ്‍ഗ്രസ് 58

Webdunia
ചൊവ്വ, 15 മെയ് 2018 (10:59 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കേവലഭൂരിപക്ഷത്തിലേക്ക്. 121 സീറ്റുകളിലാണ് ബി ജെ പി മുന്നില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ മതി. വെറും 58 സീറ്റുകളിലേക്ക് കോണ്‍‌ഗ്രസ് ഒതുങ്ങി. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.
 
കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 122 സീറ്റുകളാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ ഇത്തവണ 64 സീറ്റുകളുടെ നഷ്ടമാണ് ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്. 
 
ബി ജെ പിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചത് ജെ ഡി എസ് ആണ്. 41 സീറ്റുകളിലാണ് ജെ ഡി എസ് മുന്നിലെത്തിയത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ജെ ഡി എസിന് ഉണ്ടായിരുന്നത്.
 
ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബി ജെ പി നടത്തിയിരിക്കുന്നത്. 2013ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി ഇപ്പോള്‍ 81 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാണ് 121ല്‍ എത്തിനില്‍ക്കുന്നത്.
 
ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നാണ് ലഭിക്കുന്ന വിവരം. കര്‍ണാടകയിലും രാജ്യമൊട്ടാകെയും ബി ജെ പി കേന്ദ്രങ്ങള്‍ ആഹ്ലാദത്തിലാണ്. യെദ്യൂരപ്പയേക്കാള്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമാണ് കര്‍ണാടക ബി ജെ പി കേന്ദ്രങ്ങളില്‍ ജയ് വിളി ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments