Webdunia - Bharat's app for daily news and videos

Install App

Karnataka Assembly Election Result 2023 Live Updates: അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്, ബിജെപി അടപടലം ! ശിവകുമാര്‍ മുഖ്യമന്ത്രിയാകും

ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്

Webdunia
ശനി, 13 മെയ് 2023 (11:11 IST)
Karnataka Assembly Election Result 2023 Live Updates: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 120 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 80 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതിനേക്കാള്‍ 40 സീറ്റുകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ലീഡ് ഉണ്ട്. ബിജെപി ലീഡ് ചെയ്യുന്നത് വെറും 70 സീറ്റുകളില്‍. കഴിഞ്ഞ തവണത്തേക്കാള്‍ 34 സീറ്റുകള്‍ കുറവാണ് ബിജെപിക്ക് ഇപ്പോള്‍. ജെഡിഎസ് ലീഡ് ചെയ്യുന്നത് 26 സീറ്റുകളില്‍. മറ്റുള്ളവര്‍ എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 
 
ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. 
 
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 
 
ഇത്തവണ റെക്കോര്‍ഡ് പോളിങ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. ആകെ 73.19 ശതമാനമായിരുന്നു പോളിങ്. 1952 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ആണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി കാനഡയില്‍ പോയി പഠിക്കുന്നത് പ്രയാസകരമാകും; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കുന്നു

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments