Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് അന്തരിച്ചു

മരണം ബെല്‍ജിയത്തില്‍ വെച്ച്

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് അന്തരിച്ചു
ബംഗളൂരു , ശനി, 30 ജൂലൈ 2016 (16:53 IST)
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് അന്തരിച്ചു. 39 വയസ്സുകാരനായ രാകേഷ് അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. ബെല്‍ജിയത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്.
 
ബ്രസല്‍സിലെ അന്ത്വേര്‍പ് സര്‍വ്വകലാശാല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് ആരോഗ്യനില കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുതരമായിരുന്നു. രാഷ്‌ട്രീയത്തില്‍ പിതാവിനെ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാകേഷ്. 
 
2018 നിയമസഭ തെരഞ്ഞെടുപ്പില്‍ വാര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് സുഹൃത്തുക്കളെ കഴിഞ്ഞയിടെ അദ്ദേഹം അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ എസ് ഐയ്ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും: ലോക്‍നാഥ് ബഹ്‌റ