Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി ജെ പിയുടെ ഓപറേഷൻ ലോട്ടസ് കർണ്ണാടകത്തിൽ പരാജയപ്പെടുത്തി: കോൺഗ്രസ്

വാർത്ത കർണ്ണാടക തിരഞ്ഞെടുപ്പ് ഗുലാം നബി ആസാദ് News Karnataka Election Gulam nabi asad
, ശനി, 19 മെയ് 2018 (17:31 IST)
കർണ്ണാടകത്തിൽ അധികാരം പിടിച്ചെടുക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെട്ടതായി കോൺഗ്രസ്. ഇത് കോൺഗ്രസിന്റെയും രാജ്യത്തെ നിയമ സംവിധാനത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.  
 
കർണ്ണാടക നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത യദ്യൂരപ്പ ഗവർണ്ണർക്ക് രാജി സമർപ്പിതീടെ കോൺഗ്രസ്സ് ജെ ഡി എസ് കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിയമസഭയിൽ വികാരാധീനനായി സംസാരിച്ച ശേഷമാണ് യദ്യൂരപ്പ രാജി സമർപ്പിച്ചത്. 
 
യദ്യൂരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിയും പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു