ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് എംവി ഗോവിന്ദന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വന്ന് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചരണങ്ങള്‍ നടത്തിയിട്ടും ബിജെപിക്ക് വലിയ കാര്യമുണ്ടായില്ലായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത യോടുള്ള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കര്‍ണാടകത്തില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ആകെയുള്ള 224 സീറ്റില്‍ കേവലപൂരിപക്ഷം ആയ 113 സീറ്റും മറികടന്ന് 134 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയയും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി വിട്ടെത്തി കോണ്‍ഗ്രസില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവതിയും വിജയിച്ചു. അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ്ട്ടാറിന് തോല്‍വിയാണ്.