Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karnataka Exit Poll Results: ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന് സൂചന; കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍

ആക്‌സിസ് മൈ ഇന്ത്യയും ടുഡെയ്‌സ് ചാണക്യയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു

Karnataka Exit Poll Results: ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന് സൂചന; കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍
, വ്യാഴം, 11 മെയ് 2023 (08:16 IST)
Karnataka Exit Poll Results: കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ പ്രവചനം. ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. മേയ് 13 നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍. 
 
ആക്‌സിസ് മൈ ഇന്ത്യയും ടുഡെയ്‌സ് ചാണക്യയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. 42 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടുമെന്നാണ് ടുഡെയ്ക് ചാണക്യയുടെ പ്രവചനം. ബിജെപിക്ക് 39 ശതമാനം വോട്ടാണ് പ്രവചിച്ചിരിക്കുന്നത്. 13 ശതമാനം വോട്ട് നേടി ജെഡിഎസ് നിര്‍ണായക ശക്തിയായേക്കും. 113 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയാണ് അധികാരത്തിലെത്തുക. കോണ്‍ഗ്രസിന് 120 സീറ്റുകള്‍ കിട്ടുമെന്നാണ് ടുഡെയ്ക്ക് ചാണക്യയുടെ പ്രവചനം. ബിജെപി 92 സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസ് 12 സീറ്റുകള്‍ നേടും. 
 
കോണ്‍ഗ്രസ് 122 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകള്‍ വരെ നേടാനെ സാധിക്കൂ. ജെഡിഎസ് 20-25 സീറ്റുകള്‍ നേടിയേക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. 103 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ന്യൂസ് 18 പോള്‍സ് ഓഫ് പോള്‍സ് സര്‍വെ പ്രവചിക്കുന്നു. ബിജെപി 94 സീറ്റുകള്‍ നേടുമെന്നും 25 സീറ്റുകളുമായി ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും ന്യൂസ് 18 സര്‍വെ പ്രവചിക്കുന്നു. 
 
ഇന്ത്യ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ 
 
കോണ്‍ഗ്രസ് 110-120 
ബിജെപി 80-90
ജെഡിഎസ് 20-24 
 
ജന്‍ കി ബാത്ത് 
 
കോണ്‍ഗ്രസ് 91-106 
ബിജെപി 94-117 
ജെഡിഎസ് 14-24 
 
സീ ന്യൂസ് 
 
കോണ്‍ഗ്രസ് 103-118 
ബിജെപി 79-94 
ജെഡിഎസ് 25-33 
 
ടിവി 9 ഭാരത് വര്‍ഷ് 
 
കോണ്‍ഗ്രസ് 99-109 
ബിജെപി 88-98 
ജെഡിഎസ് 21-26 
 
റിപ്പബ്ലിക്ക് ടിവി 
 
കോണ്‍ഗ്രസ് 94-108 
ബിജെപി 85-100
ജെഡിഎസ് 24-32 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണാ ജോര്‍ജിനെതിരായ വാര്‍ത്ത; തെറ്റുപറ്റിയെന്ന് മാതൃഭൂമി ന്യൂസ് (വീഡിയോ)